
പെരിന്തൽമണ്ണ: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ക്ഷേത്രത്തിൽ പൂജ നടത്തിയതിനും ആരാധനക്കെത്തിയതിനും ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. അമ്പലത്തിലെ പൂജാരിയും ജീവനക്കാരും ഭക്തരുമുൾപ്പെടെയുള്ളവർക്കുമെതിരെയാണ് കേസ് എടുത്തത്. പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം.
പ്രദേശത്തെ പരിശോധനക്കിടെ പലരും ക്ഷേത്രത്തിൽപ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെത്തി അന്വേഷമം നടത്തിയതെന്ന് പെരിന്തല്‍മണ്ണ സി.ഐ ശശീന്ദ്രൻ പറഞ്ഞു. അന്വേഷണത്തിൽ ക്ഷേത്രത്തില്‍ കൂടുതൽപ്പേര്‍ എത്തിയെന്നറിഞ്ഞതോടെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam