പറപ്പൂക്കര സ്വദേശികളായ രോഹിത്ത്, പോപ്പി എന്നറിയപ്പെടുന്ന വിബിൻ, ഗിരീഷ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
തൃശൂർ: തൃശൂർ പറപ്പൂക്കരയിൽ സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ മൂന്ന് പേര്‍ പൊലീസ് പിടിയിൽ. പറപ്പൂക്കര സ്വദേശികളായ രോഹിത്ത്, പോപ്പി എന്നറിയപ്പെടുന്ന വിബിൻ, ഗിരീഷ് എന്നിവരാണ് പിടിയിലാണ്. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് അയൽവാസി കൂടിയായ 28 വയസ്സുള്ള പറപ്പൂക്കര സ്വദേശി അഖിലിനെ രോഹിത് കൊലപ്പെടുത്തിയത്. രാത്രി ഏകദേശം 8 മുക്കാലോടെ അഖിലിൻ്റെ വീടിന് മുൻപിലെ റോഡിൽ വെച്ച് മാരകായുധമായ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുതുകയായിരുന്നു. സഹോദരിയെ അഖില്‍ ശല്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസിൽ രോഹിത് ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പറപ്പൂക്കര സ്വദേശികളായ പോപ്പി എന്നറിയപ്പെടുന്ന വിബിന്‍, ഗിരീഷ് എന്നിവരാണ് മറ്റ് പ്രതികൾ.
പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് ബീഡി വലിച്ച ഒരു കേസ്സിലെ പ്രതിയാണ് രോഹിത്. മറ്റൊരു പ്രതിയായ വിബിന്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു അടക്കം നാല് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.



