Latest Videos

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആഘോഷിക്കാനെത്തി; 18 ബൈക്കുകള്‍ പൊലീസ് പിടികൂടി

By Web TeamFirst Published Jun 21, 2021, 6:05 PM IST
Highlights

ബൈക്ക് ഉടമകള്‍ക്കെതിരെ ലോക് ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌ക്  ധരിക്കാതിരിക്കല്‍, കൂടാതെ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകള്‍ താമരശ്ശേരി പൊലീസ് പിടികൂടി. പൊലീസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് സ്റ്റേഷനില്‍ എത്തിച്ചത്. ബൈക്ക് ഉടമകള്‍ക്കെതിരെ ലോക് ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌ക്  ധരിക്കാതിരിക്കല്‍, കൂടാതെ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

താമരശ്ശേരി എസ്‌ഐമാരായ ശ്രീജേഷ്, വി കെ സുരേഷ്, അജിത്, സിപിഒമാരായ രതീഷ്, പ്രസാദ്, ഷൈജല്‍, എംഎസ്പിയിലെ അതുല്‍ സി കെ അജ്മല്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

പ്രദേശത്ത് പതിവായി കൂട്ടംകൂടി യുവാക്കള്‍ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ്  പൊലീസ് പരിശോധന നടത്തിയത്. കൊയിലാണ്ടി, കൊടുവള്ളി, പന്നൂര്‍, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!