പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം; അലമാരയിൽ നിന്ന് സ്വർണ നാണയങ്ങളും മാലയും പണവും നഷ്ടമായി

Published : Dec 30, 2024, 04:25 PM IST
പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം; അലമാരയിൽ നിന്ന് സ്വർണ നാണയങ്ങളും മാലയും പണവും നഷ്ടമായി

Synopsis

വിദേശത്തായിരുന്ന കുടുംബാംഗങ്ങളിലൊരാൾ നാട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്തിരിക്കുന്നത് കണ്ടത്. 

കണ്ണൂർ: കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. തളാപ്പിലാണ് സംഭവം. 12 സ്വർണ നാണയങ്ങളും രണ്ട് പവന്റെ സ്വർണമാലയും 88,000 രൂപയും മോഷണം പോയി. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. 

തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് കടത്തുകടക്കുകയായിരുന്നു. വിദേശത്തു നിന്ന് നാട്ടിലെത്തിയ ഉമൈബയുടെ മകൻ നാദിറാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാദിർ വീട്ടിലെത്തിയത്. വാതിൽ തകർന്ന നിലയിൽ കണ്ടതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. വീടിന്റെ എല്ലാ മുറികളിലും കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‍ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Read also: കള്ളൻമാരിലെ 'അണ്ണൻതമ്പി', ഒരാൾ മോഷ്ടിക്കും, മറ്റേയാൾ സിസിടിവിയ്ക്ക് മുന്നിലെത്തും; ഇരട്ടകൾ ഒടുവിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി