പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി എത്തിയയാൾക്ക് മുറി നൽകി, ലോഡ്ജ് നടത്തിപ്പുകാരൻ അറസ്റ്റിൽ

Published : Oct 17, 2025, 01:55 PM IST
Anshad

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി എത്തിയയാൾക്ക് മുറി നൽകിയതിന് ലോഡ്ജ് നടത്തിപ്പുകാരൻ അറസ്റ്റിൽ. കുട്ടിയുടെ മാതാവുള്‍പ്പെടെ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തില്‍ ലോഡ്ജില്‍ മുറി അനുവദിച്ചയാളെ അറസ്റ്റ് ചെയ്തു. ലോഡജ് നടത്തിപ്പുകാരന്‍ താഴേക്കോട് സ്വദേശി കുന്നപ്പള്ളി വീട്ടില്‍ അന്‍ഷാദിനെയാണ് (33) പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവുള്‍പ്പെടെ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. പ്രതികളെ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുവന്ന സമയത്ത് തിരിച്ചറിയല്‍ രേഖകള്‍ വാങ്ങാതെയും പരിശോധിക്കാതെയും മുറി കൊടുക്കുകയും പ്രതിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണ ത്തില്‍ പൊലീസിന് ബോധ്യപ്പെട്ടിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. പല ദിവസങ്ങളിലായി പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍
റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു