ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത് റോഡിന് താഴെയുള്ള വീടിനരികിലേക്ക്, വീട്ടുകാർ ഇറങ്ങിയോടി; അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു

Published : Aug 29, 2026, 12:07 PM IST
kasaragod lorry accident

Synopsis

ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ വീടിന്റെ അരികിലേക്കാണ് ലോറി മറിഞ്ഞത്. അടുക്കള ഭാഗത്തിനാണ് കേടുപാട് സംഭവിച്ചത്.ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാസർകോട്: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ലോറി നിയന്ത്രണം വിട്ട് വീടിന് അരികിലേക്ക് മറിഞ്ഞ് ലോറിഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം.

റോഡിന് താഴെയുള്ള വീടിനരികിലേക്കാണ് ലോറി മറിഞ്ഞത്. വീടിന് കേടുപാട് സംഭവിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയോടി.

ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ വീടിന്റെ അരികിലേക്കാണ് ലോറി മറിഞ്ഞത്. അടുക്കള ഭാഗത്തിനാണ് കേടുപാട് സംഭവിച്ചത്.ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തോളം നായകൾ ചുറ്റും വളഞ്ഞു, പൊലീസിനും രക്ഷയില്ല; ഒടുവിൽ അവശനിലയിൽ കിടന്നയാൾക്ക് ഫയർ ഫോഴ്സ് രക്ഷകരായി
ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കാനയിൽ വീണ് വയോധികന് ദാരുണാന്ത്യം