ലോറി ബൈക്കിലിടിച്ചു, തെറിച്ച വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറി; ദാരുണാന്ത്യം

Published : Feb 10, 2025, 09:27 AM IST
ലോറി ബൈക്കിലിടിച്ചു, തെറിച്ച വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറി; ദാരുണാന്ത്യം

Synopsis

കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

കോഴിക്കോട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്, പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു