തൃശ്ശൂരിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഈറോഡ് സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചു

Published : Aug 27, 2024, 03:28 PM IST
തൃശ്ശൂരിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഈറോഡ് സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചു

Synopsis

നിയന്ത്രണം വിട്ട ലോറി എതിരെ വന്ന ബസ്സിലും, മരത്തിലും ഇടിക്കുകയായിരുന്നു എന്നാണ് വിവരം

തൃശ്ശൂർ: വാടാനപ്പള്ളി തൃത്തല്ലൂരിൽ  സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബനാസിനി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർ ഈറോഡ് സ്വദേശി അരുണാണ് മരിച്ചത്. ബസിലുണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ലോറി എതിരെ വന്ന ബസ്സിലും, മരത്തിലും ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവറുടെ മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ