ലോഡ് മൊത്തം ബ്യൂട്ടിപാർലർ സാധനങ്ങൾ, തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു; പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാ‍ർ രക്ഷകരായി!

Published : Jul 07, 2025, 11:24 PM ISTUpdated : Jul 07, 2025, 11:25 PM IST
Lorry fire

Synopsis

പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാർ തീ കണ്ട് ഡ്രൈവറെ അറിയിച്ചതിനെ തുടർന്ന് വലിയ അപകടം ഒഴിവായി

തിരുവനന്തപുരം: നഗരത്തിലൂടെ ബ്യൂട്ടി പാർലറിലെ സാധനങ്ങളുമായി പോയ ലോറിയ്ക്ക് തീപിടിച്ചു. കരമന പാലത്തിന് സമീപത്തുവച്ചാണ് ലോറിക്ക് തീപിടിച്ചത്. കാരയ്ക്കാമണ്ഡപത്തിന് സമീപത്ത് നിന്നും കൊല്ലത്തേക്ക് പോയ ലോറിയാണ് പുലർച്ചെ ഒരു മണിയോടെ തീപടർന്നത്. ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കയറ്റിയ ലോറിയിൽ നിന്നും പുക ഉയരുന്നത് കണ്ട പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രികരാണ് രക്ഷകരായത്. ലോറിക്ക് തീപിടിച്ച കാര്യം ഇവർ ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെ വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങി.

കരമന പാലത്തിന് സമീപം ലോറി നിർത്തിയ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ബക്കറ്റിൽ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം ഓഫീസിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീയണച്ചു. പെട്ടന്ന് എത്തിയതിനാൽ തീയണയ്ക്കാനായെന്നും ഡീസൽ ടാങ്കിലേക്ക് തീപടർന്നിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നെന്നും ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു.

അലമാരയും കസേരയും മറ്റ് മരഉരുപ്പടികളുമടക്കം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ബ്യൂട്ടി പാർലർ കൊല്ലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ലോഡായിരുന്നു ലോറിയിൽ. മുൻ സ്ഥാപനത്തിലെ ഇൻവർട്ടറും ബാറ്ററിയുമടക്കം ലോഡ് ചെയ്തതിനാൽ ഇതിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്ന് ഫയർഫോഴ്സ് സംശയിക്കുന്നു. തീയണച്ചതോടെ വാഹനം റോഡിൽ നിന്നും മാറ്റി.

 

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം