ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

Published : Apr 25, 2022, 02:11 AM IST
ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

Synopsis

കിളിമീൻ, ചെമ്മീൻ, പരവ, തുടങ്ങിയ മീനുകൾ കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാത്ത വിധം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. 

ഹരിപ്പാട്: ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടി.നഗരസഭയും ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയിൽ 300 കിലോയോളം പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങൾ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ നാലുമണിയോടെ നാഷണൽ ദേശീയ പാതയിൽ ആർ.കെ ജംഗ്ഷനു സമീപം നിർത്തിയിട്ടിരുന്ന ഇൻസുലേറ്റഡ് വാഹനത്തിൽ നിന്നാണ്  മത്സ്യങ്ങൾ പിടികൂടിയത്. 

കിളിമീൻ, ചെമ്മീൻ, പരവ, തുടങ്ങിയ മീനുകൾ കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാത്ത വിധം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഇതിൽ  ഫിഷ് ടെസ്റ്റ് കിറ്റിലൂടെ കിളിമീനിൽ നടത്തിയ പരിശോധനയിൽ ഫോർമാലിന്റെ സാന്നിദ്ധ്യം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റ കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഹരിപ്പാട് ഭക്ഷ്യസുരക്ഷ ഓഫീസർ രാഹുൽരാജ്.വി പറഞ്ഞു. 

പരിശോധന ആരംഭിച്ചപ്പോൾ തന്നെ കമ്മീഷൻ കച്ചവടക്കാരുടെ പരസ്പരമുള്ള ബന്ധപ്പെടലിന്റെ അടിസ്ഥാനത്തിൽ പല വാഹനങ്ങളും മാർക്കറ്റിലേയ്ക്ക് മത്സ്യം ഇറക്കാതെ വണ്ടികളും കടന്നു പോകുകയാണുണ്ടായത്.പിന്നീട് റോഡിൽ നടത്തിയ പരിശോധനയിലാണ്  വാഹനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഹരിപ്പാട് നഗരസഭ ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകൾ പരിശോധന നടത്തി വിവിധ ഇടങ്ങളിൽ നിന്നും മത്സ്യം പിടിച്ചെടുത്ത് പിഴ ഈടാക്കിയിരുന്നു.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ  രഘുനാഥകുറുപ്പ്, ഹരിപ്പാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ രാഹുൽ രാജ്. വി, മാവേലിക്കര ഫുഡ് സേഫ്റ്റി ഓഫീസർ ആദർശ് വിജയ്, ഫിഷറീസ് ഇൻസ്പെക്ടർ വേണു, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ തോമസ് നഗരസഭാ ജീവനക്കാരനായ വിജയകുമാർ എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി
പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി