തൃശൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ചു, ലോറി ഡ്രൈവർ മരിച്ചു

Published : May 23, 2023, 08:47 AM IST
തൃശൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ചു, ലോറി ഡ്രൈവർ മരിച്ചു

Synopsis

ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാർപായ അഴിഞ്ഞ് പോയത് കെട്ടിയുറപ്പിക്കാനായി ലോറി റോഡരികിൽ നിർത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ഡ്രൈവർ

തൃശൂർ : കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുജറാത്തിലെ സൂറത്തിൽ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവർ കർണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ (59) ആണ് മരിച്ചത്. ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാർപായ അഴിഞ്ഞ് പോയത് കെട്ടിയുറപ്പിക്കാനായി ലോറി റോഡരികിൽ നിർത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ഡ്രൈവർ. കെട്ടികൊണ്ടിരിക്കെ പിന്നിൽ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ അപകട സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഗ്യാസ് ടാങ്കർ ഡ്രൈവർ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ലോറി പൂർണമായും തകർന്നു. ഇതേ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.  

കുടുംബ വഴക്ക്; അച്ഛന്റെ കുത്തേറ്റ് ആണ്‍ മക്കള്‍ ആശുപത്രിയില്‍
 

 

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി