ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ, മോതിര വിരലിന്‍റെ അറ്റം കടിച്ചെടുത്തു, കീഴ് ചുണ്ട് രണ്ട് കഷണമായി

Published : Feb 11, 2026, 07:09 PM IST
stray dog attack

Synopsis

അപ്രതീക്ഷിതമായി പിന്തിരിഞ്ഞ് ഓടി വന്ന് പൗലോസിന്‍റെ കാലിൽ കടിച്ചു. ഇതിനിടെ താഴെ വീണ് പോയ പൗലോസിനെ നായ വീണ്ടും ആക്രമിച്ചു. പൗലോസിന്‍റെ കീഴ് ചുണ്ട് രണ്ട് കഷണമായി

കൊച്ചി: ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവർക്ക് നേരെ തെരുവ് നായ ആക്രമണം. ആക്രമണത്തിൽ ഇടുക്കി ആനവിരട്ടി മേലേത്ത് വീട്ടിൽ പൗലോസ് വർഗീസി(38)ന്റെ മുഖത്ത് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12.30ഓടെ ആയിരുന്നു സംഭവം. എരൂർ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള പന്തൽ നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗണിന് മുന്നിൽ വെച്ചാണ് ആക്രമണം നേരിട്ടത്. രാത്രി ലോഡുമായി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്നും എരൂരിൽ എത്തിയതായിരുന്നു പൗലോസ്. ലോറി പാർക്ക് ചെയ്ത് വാഹനത്തിനുള്ളിൽ കിടന്നതിന് പിന്നാലെ ഒരുകൂട്ടം നായ്ക്കൾ ലോറിക്ക് താഴെ തമ്പടിച്ചു. 

ഓരിയിടുകയും കടിപിടി കൂടുകയും ചെയ്ത് ബഹളം കൂടിയതോടെ പൗലോസ് നായ്ക്കളെ ഓടിച്ച് വിട്ടു. കൂട്ടമായി ഓടിപ്പോയ നായ്ക്കളിൽ നിന്നും ഒരു നായ അപ്രതീക്ഷിതമായി പിന്തിരിഞ്ഞ് ഓടി വന്ന് പൗലോസിന്‍റെ കാലിൽ കടിച്ചു. ഇതിനിടെ താഴെ വീണ് പോയ പൗലോസിനെ നായ വീണ്ടും ആക്രമിച്ചു. പൗലോസിന്‍റെ കീഴ് ചുണ്ട് രണ്ട് കഷണമായി. വലത് കൈയിലെ മോതിര വിരലിന്‍റെ അറ്റവും നായ കടിച്ചെടുത്തു. കാൽ മുട്ടിലും ആഴത്തിൽ കടിയേറ്റു. ഒടുവിൽ മുഖത്ത് കടിച്ച് പിടിച്ച നായയുടെ വായ വലിച്ച് അകറ്റി നായയെ കറക്കി എറിഞ്ഞു. നായ വീണ്ടും കടിക്കാനെത്തിയതോടെ സമീപത്ത് ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലത്തേക്കോടി അവരുടെ കതകിൽ മുട്ടി.

നായയും പിന്നാലെ ഓടിയെത്തിയെങ്കിലും ആൾക്കൂട്ടത്തെ കണ്ടതോടെ പിന്മാറി. ഇതര സംസ്ഥാന തൊഴിലാളികളാണ് പൗലോസിനെ കളമശ്ശേരി മെഡിക്കൽ കോളജിൽ‌ എത്തിച്ചത്. പ്രാഥമിക കുത്തിവയ്പുകൾക്കും ചികിത്സയ്ക്കും ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വായ് മുറിഞ്ഞിരിക്കുന്നതിനാൽ ദ്രവ രൂപത്തിലാണ് ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ മസ്ജിദിന് സമീപം ദുരൂഹ സാഹചര്യത്തില്‍ ഒരാൾ, നാടുകടത്തിയ കാപ്പ കേസ് പ്രതി നാട്ടിലെത്തി, പെട്ടത് പൊലീസിന് മുന്നിൽ; അറസ്റ്റ്
കവര്‍ന്നത് രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള 175 കിലോ ചെമ്പുകമ്പി, കൂടെ പണവും; കേസിലെ കൂട്ടുപ്രതിയും പിടിയില്‍