പുലർച്ചെ മസ്ജിദിന് സമീപം ദുരൂഹ സാഹചര്യത്തില്‍ ഒരാൾ, നാടുകടത്തിയ കാപ്പ കേസ് പ്രതി നാട്ടിലെത്തി, പെട്ടത് പൊലീസിന് മുന്നിൽ; അറസ്റ്റ്

Published : Feb 11, 2026, 07:06 PM IST
kappa case accused

Synopsis

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 2025 ജൂലൈ 27നാണ് ഷൈജുവിനെ കാപ്പ നിയമപ്രകാരം നാടുകടത്തിയത്. ഒരു വര്‍ഷത്തേക്ക് നാടുകടത്താനാണ് ഡിഐജി ഉത്തരവിട്ടത്.

കോഴിക്കോട്: കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശി കഴുങ്ങില്‍ ഷൈജു(52) ആണ് പിടിയിലായത്. കാപ്പ ചുമത്തി നാടുകടത്തിയിരുന്ന ഇയാളെ സ്വദേശത്തിനടുത്ത് എരഞ്ഞിക്കലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 2025 ജൂലൈ 27നാണ് ഇയാളെ കാപ്പ നിയമപ്രകാരം നാടുകടത്തിയത്.

ഒരു വര്‍ഷത്തേക്ക് നാടുകടത്താനാണ് ഡിഐജി ഉത്തരവിട്ടത്. എന്നാല്‍ എലത്തൂര്‍ പൊലീസ് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പുലര്‍ച്ചെ 12.30 ഓടെ ഇയാളെ കണ്ടംകുളങ്ങര മസ്ജിദിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കാണുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പിന്നീടാണ് കാപ്പ കേസ് പ്രതിയാണെന്ന് വ്യക്തമായത്. എസ്‌ഐ ഹരീഷ് കുമാര്‍, സിപിഒ ബൈജു എന്നിവരാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കാപ്പ നിയമലംഘന കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കവര്‍ന്നത് രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള 175 കിലോ ചെമ്പുകമ്പി, കൂടെ പണവും; കേസിലെ കൂട്ടുപ്രതിയും പിടിയില്‍
ചേലേമ്പ്ര സ്വദേശി യാസിർ, വീട്ടിലെത്തിയപ്പോൾ കിട്ടിയത് 21 ലക്ഷം രൂപ, 30 ലക്ഷത്തിന്‍റെ എംഡിഎംഎ, വാക്കി ടോക്കിയും തുലാസുകളും, പ്രതിക്കായി അന്വേഷണം