ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചരക്കു ലോറി മറിഞ്ഞ് അപകടം; ഓട്ടോക്കാരന് ​ഗുരുതരപരിക്ക്, ആശുപത്രിയിൽ

Published : May 03, 2023, 06:15 PM ISTUpdated : May 03, 2023, 06:20 PM IST
ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചരക്കു ലോറി മറിഞ്ഞ് അപകടം; ഓട്ടോക്കാരന് ​ഗുരുതരപരിക്ക്, ആശുപത്രിയിൽ

Synopsis

ഓട്ടോറിക്ഷയിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. 

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞു. ഇടുക്കി പുല്ലുപാറ കടുവ പാറയിൽ ആണ് അപകടം. ഓട്ടോറിക്ഷയിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്ക് ഗുരുതരമാണ്. 

ഇന്നലെ പത്തനംതിട്ട ജില്ലയിലെ പന്തളം കുരമ്പാലയിൽ നിയന്ത്രണം വിട്ടു വന്ന ജീപ്പ് കാറിലും രണ്ട് സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഒരു സ്കൂട്ടർ യാത്രക്കാരന്റെ നില ഗുരുതരമാണ്. ഇയാളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതരയ്ക്ക് പാറമുക്ക് ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു. വാഹനങ്ങളിൽ ഇടിച്ച ശേഷം ജീപ്പ് തൊട്ടടുത്തുള്ള കടമുറിക്കുള്ളിലേക്കും ഇടിച്ചു കയറി.

കരുമലയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരപ്പറമ്പ് നാരോത്ത് ലൈനില്‍ ഉദയന്‍, വൃന്ദ ദമ്പതികളുടെ മകള്‍ അതുല്യ (18) ആണ് മരിച്ചത്. ഏപ്രില്‍ 28 നായിരുന്നു അപകടം. കൂടെ സഞ്ചരിച്ച വേങ്ങേരി കല്ലൂട്ടി താഴത്ത് അഭിലാഷിന്‍റെ മകന്‍ അഭിഷേക് (21)  അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ബാലുശേരി ഭാഗത്തു നിന്നും താമരശേരി ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയില്‍ എതിരെ നിന്നു വന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.

വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞുവീണു; ആശുപ്രത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് കാപ്പ തടവുകാരൻ, മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം