വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായി

Published : Nov 09, 2022, 08:05 AM ISTUpdated : Nov 09, 2022, 04:31 PM IST
വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായി

Synopsis

കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്നതിനായി നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് എതിർവശത്തെ ട്രാക്കിലേക്ക് കടന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. 


പാലക്കാട്: വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്‍റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വാളയാർ ആർ ടി ഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്നതിനായി നിർത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് എതിർവശത്തെ ട്രാക്കിലേക്ക് കടന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകാത്തതിനാൽ വൻ അപകടം ഒഴിവായി. ലോറി പുറകോട്ട് ഉരുണ്ടുമാറിയപ്പോള്‍ പുറകില്‍ നിന്നും ഒരു കാര്‍ വന്നെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. ഗിയർ മാറി വീണതാണ് ലോറി പുറകോട്ട് പോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

 

 

മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ് , ജെ. മണികണ്ടൻ  എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച  സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ  കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു  ആണ് മരിച്ചത്. എരുത്തേമ്പതി ഐഎസ്ഡി ഫാമിനു സമീപത്ത് പുഴയിലെ ചെക്ഡാമിൽ മീൻ പിടിക്കാൻ പോയതായിരുന്നു. 

അപകടത്തിൽപ്പെട്ട വിനുവിനെ സുഹൃത്തുക്കൾ ചേർന്ന് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണതാണെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ  ഷോക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദ്യുതി ലൈനിൽ നിന്നും മോഷ്ടിച്ച് വെള്ളത്തിൽ വൈദ്യുതി പ്രവഹിപ്പിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം എന്ന് വ്യക്തമായത്. ഇതിന്റെ
അടിസ്ഥാനത്തിലാണ് ഇരുവരുടെയും അറസ്റ്റ്.
 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു