70 ലക്ഷം രൂപ ലോട്ടറിയടിച്ച് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Feb 04, 2024, 08:15 AM ISTUpdated : Feb 04, 2024, 10:21 AM IST
70 ലക്ഷം രൂപ ലോട്ടറിയടിച്ച് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ലോട്ടറി അടിച്ചതിൽ നികുതി കിഴിച്ച് 44 ലക്ഷം രൂപയാണ് വിവേകിന് ലഭിച്ചത്.

നെല്ലിക്കുന്ന് (കാസര്‍കോട്): നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് പിന്നിലെന്നുമാണ് പൊലീസ് നി​ഗമനം. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ലോട്ടറി അടിച്ചതിൽ നികുതി കിഴിച്ച് 44 ലക്ഷം രൂപയാണ് വിവേകിന് ലഭിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. രാംപെണ്ണ ഷെട്ടി-ഭവാനി ദമ്പതികളുടെ മകനാണ്. ഭാര്യ: ആരതി, മകൻ: ആൽവിൻ.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ ദിശ ഹെൽപ്പ് ലൈനിൽ വിളിക്കുക. ഫോൺ: 1056, 04712 552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി