എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

Published : Feb 04, 2024, 08:15 AM ISTUpdated : Feb 04, 2024, 08:20 AM IST
എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

Synopsis

അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പേർക്ക് ഗുരുതര പരിക്കേറ്റു.

അടൂർ: പത്തനംതിട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപം കാറും കെഎസ്ആർടിസിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പേർക്ക് ഗുരുതര പരിക്കേറ്റു.

ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More : പ്രതാപന്‍റെയും ഷീനയുടെയും വാക്ക് വിശ്വസിച്ചു; ഹൈറിച്ച് തട്ടിപ്പിൽ ഇരകളായി സംരംഭകരും, ലക്ഷങ്ങൾ തട്ടിയത് ഇങ്ങനെ! 

എറണാകുളം കോതമംഗലത്തുണ്ടായ   വാഹനാപകടത്തിലും രണ്ട് ജീവൻ പൊലിഞ്ഞു. ബൈക്ക് യാത്രക്കാരായ 2 പേരാണ് മരിച്ചത്.
ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത്  അമാനുദ്ദീൻ (28) , കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.
ബൈക്ക് മറിഞ്ഞ് സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇരുവരും

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്