ഇൻസ്റ്റഗ്രാം വഴി പ്രണയം, ജേഷ്ഠന്‍റെ ഭാര്യയുടെ സ്വർണാഭരണങ്ങൾ പെൺകുട്ടി യുവാവിന് കൈമാറി, മോഷണക്കേസിൽ അറസ്റ്റ്

Published : Mar 06, 2025, 01:10 PM IST
ഇൻസ്റ്റഗ്രാം വഴി പ്രണയം, ജേഷ്ഠന്‍റെ ഭാര്യയുടെ സ്വർണാഭരണങ്ങൾ പെൺകുട്ടി യുവാവിന് കൈമാറി, മോഷണക്കേസിൽ അറസ്റ്റ്

Synopsis

സാമൂഹിക മാധ്യമം വഴി പ്രണയം നടിച്ച് സ്വർണക്കവർച്ച. സംഭവത്തിൽ മലപ്പുറം കോട്ടക്കലിൽ യുവാവ് പിടിയിലായി. ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

മലപ്പുറം: സാമൂഹിക മാധ്യമം വഴി പ്രണയം നടിച്ച് സ്വർണക്കവർച്ച. സംഭവത്തിൽ മലപ്പുറം കോട്ടക്കലിൽ യുവാവ് പിടിയിലായി. ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് ഇയാൾ 24 പവൻ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.
പെൺകുട്ടിയുടെ ജേഷ്ഠന്‍റെ ഭാര്യയുടെ ആഭരണങ്ങൾ കാണാതായെന്ന പരാതിയിലാണ് അന്വേഷവും അറസ്റ്റും നടന്നത്.

വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരിയുടെ പങ്ക് പുറത്തു വന്നത്. ചോദിച്ചപ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലാണെന്നും സ്വർണാഭരണം നബീർ ആവശ്യപ്പെട്ടത് പ്രകാരം എടുത്തു കൊടുത്തതാണെന്നും പെൺകുട്ടി സമ്മതിച്ചു. പിന്നാലെയാണ് നബീറിനെ പൊലീസ് അറസ്റ്റ ചെയ്തത്.

സംസ്ഥാനത്തെ യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവതം പോലെയെന്ന് എകെ ആന്‍റണി; സർക്കാർ കണ്ണുതുറക്കണം

കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ, പിടിയിലായത് വയനാട്ടിൽ നിന്ന്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ
അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം