ആഡംബര ജീവിതം, ഇടയ്ക്കിടെ കാറുകള്‍ മാറ്റും, അതിനൊരു കാരണമുണ്ടായിരുന്നു, പക്ഷേ തെളിവുസഹിതം പൊക്കി എക്സൈസ്

Published : Mar 20, 2024, 01:54 PM IST
ആഡംബര ജീവിതം, ഇടയ്ക്കിടെ കാറുകള്‍ മാറ്റും, അതിനൊരു കാരണമുണ്ടായിരുന്നു, പക്ഷേ തെളിവുസഹിതം പൊക്കി എക്സൈസ്

Synopsis

പത്തനംതിട്ട സ്വദേശിയെ ആണ് കഞ്ചാവ് കടത്തിയതിന് എക്സൈസ് അറസ്റ്റ് ചെയ്തത്

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കാറിൽ കടത്തുകയായിരുന്ന 16 കിലോഗ്രാം കഞ്ചാവ് പിടികൂടി. പത്തനംതിട്ട സ്വദേശി രാഹുൽ കെ റെജി എന്നയാളെയാണ് കഞ്ചാവ് കടത്തിയതിന് എക്സൈസ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്നതായി സൂചന കിട്ടിയതിനെ തുടർന്ന് ഇയാൾ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 

പിടിക്കപ്പെടാതിരിക്കാൻ രാഹുൽ സ്ഥിരമായി വാഹനങ്ങൾ മാറ്റാറുണ്ടായിരുന്നു. കഞ്ചാവ് വില്പന നടത്തി കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. സ്പെഷ്യൽ സ്ക്വാഡ്  സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന്റെ സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജി  ഗോപകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എം റെനി, ഓം കാർനാഥ്, സിവിൽ എക്സൈസ് ഓഫീസർ എസ് ദിലീഷ്, എക്സൈസ് ഡ്രൈവർ പി എൻ പ്രദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം