
കോഴിക്കോട്: ദീർഘദൂര ഓട്ടത്തിലും പoനത്തിലും തിളങ്ങി അത്‍ലറ്റ് തെരേസ് ജോസഫ്. 2021 - 22 വർഷത്തെ കാലിക്കറ്റ് സർവകലാശാല എം.എ എക്കണോമിക്സ് പരീക്ഷയിലാണ് കോടഞ്ചേരി ഗവ. കോളേജിലെ തെരേസ് ജോസഫ് മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ സ്വർണ മെഡലോടെ ചാംപ്യൻഷിപ്പ്, അഖിലേന്ത്യാ അന്തർ-സർവകലാശാല മത്സരത്തിൽ 800 മീറ്ററിൽ വെള്ളി മെഡൽ എന്നിവ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ തെരേസ് സ്വന്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കായികമേളകളിലെ മിന്നും വിജയങ്ങളിലൂടെയാണ് തെരേസ് ശ്രദ്ധേയയാകുന്നത്. കോടഞ്ചേരി തോട്ടുമൂഴി സ്വദേശിയായ ചെമ്പനാനിക്കൽ ജോസഫ് - സൂസമ്മ ദമ്പതികളുടെ മകളാണ്.
2018 ൽ ഗവേഷണ കേന്ദ്രമായി ഉയർത്തപ്പെട്ട കോടഞ്ചേരി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻ്റെ മാറ്റ് തെളിയിക്കുന്ന നേട്ടമായി മാറിയിരിക്കുകയാണ് തെരേസിൻ്റെ വിജയം. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കോടഞ്ചേരി കോളേജിലെ വിവിധ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ കരസ്ഥമാക്കുന്ന യൂണിവേഴ്സിറ്റി തലത്തിലുള്ള മൂന്നാമത്തെ റാങ്ക് ആണ് തെരേസ് ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam