പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍, സംഭവം കൊടുവള്ളിയിൽ

Published : May 28, 2026, 08:57 PM IST
madrasa teacher arrest

Synopsis

2025 സെപ്റ്റംബറിലാണ് കേസിനാസ്പപദമായ സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ.പി മുഹമ്മദ് ഷെരീഫി(27) നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബറിലാണ് കേസിനാസ്പപദമായ സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവതി സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെത്തി, കഴുത്തിന് പിടിച്ച് തള്ളി, കമ്പിവടി വീശി; 28 കാരനെ പൊക്കി കരമന പൊലീസ്
ഭർതൃവീട്ടിലെ ഷെഡ്ഡിൽ 27 കാരി തൂങ്ങി മരിച്ച നിലയിൽ, ദുരൂഹത; കുട്ടികളില്ലാത്തതിനാൽ ഭാര്യാമാതാവ് പീഡിപ്പിച്ചെന്ന് പരാതി, അന്വേഷണം തുടങ്ങി