
തിരുവനന്തപുരം: മധുരൈ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16328/16327) കൊല്ലം ജില്ലയിലെ പെരിനാട് സ്റ്റോപ്പ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. പെരിനാട് സ്റ്റേഷനിൽ നിന്നുള്ള ഗുരുവായൂർ - മധുര എക്സ്പ്രസ് ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് നാളെ രാവിലെ 10:30ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും. എൻ. കെ. പ്രേമചന്ദ്രൻ എംപി, എം. മുകേഷ് എംഎൽഎ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മധുരൈ - ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328) രാവിലെ 11.18 ന് പെരിനാട് എത്തും. തുടർന്ന് 11.19 ന് പുറപ്പെടും. ഗുരുവായൂർ - മധുര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16327) രാത്രി 07.53 ന് പെരിനാട് എത്തും. തുടർന്ന് 07.54 ന് പുറപ്പെടും.
അടുത്തിടെ ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. 12082 നമ്പർ തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനാണ് ഒക്ടോബർ 10-ാം തീയതി മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ് അനുവദിച്ചത്. തിരിച്ചുള്ള 12081 നമ്പർ കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിനും ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് ഉണ്ട്. വികസിപ്പിക്കപ്പെടുന്ന ശബരി പാത, പുനലൂർ റെയിൽപ്പാത എന്നിവയുമായി ചങ്ങനാശ്ശേരിയെ ബന്ധിപ്പിക്കുമെന്ന് മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam