കോഴിക്കോട് ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ മരക്കൊമ്പ് വീണ് വയോധികക്ക് ദാരുണാന്ത്യം

Published : Oct 21, 2025, 05:41 PM IST
Shantha Death

Synopsis

കോഴിക്കോട് പന്നിയങ്കരയിൽ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് 75-കാരിയായ ശാന്ത മരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ വീണ് വയോധിക മരിച്ചു. കോഴിക്കോട് പന്നിയങ്കരയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മായംപള്ളി മുത്താനം വീട്ടില്‍ പരേതനായ ദാമോദരന്‍ സ്വാമിയുടെ ഭാര്യ ശാന്ത(75) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ കാഞ്ഞിരമരത്തിന്റെ കൊമ്പ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. ശബദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും പരിസരവാസികളും ശാന്ത രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. മക്കള്‍: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ. മരുമക്കള്‍: അനിത, ബില്‍സി, പ്രേമരാജ്, സുതീഷ് ബാബു.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി