മലയാളിയുടെ 46 ലക്ഷം കൊണ്ടുപോയി, പണി മുഴുവൻ ടെലഗ്രാം വഴി, പ്രതീക്ഷിക്കാതെ കേരള പൊലീസ് എത്തി, പ്രതി അറസ്റ്റിൽ

Published : Aug 13, 2024, 12:24 AM IST
മലയാളിയുടെ 46 ലക്ഷം കൊണ്ടുപോയി, പണി മുഴുവൻ ടെലഗ്രാം വഴി, പ്രതീക്ഷിക്കാതെ കേരള പൊലീസ് എത്തി, പ്രതി അറസ്റ്റിൽ

Synopsis

46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. 

പത്തനംതിട്ട: ക്രിപ്റ്റോ കറൻസി സൈബർ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് കേരള പൊലീസ് പിടികൂടി. 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
 
ഭോപ്പാലിൽ വെച്ച് പൊലീസ് സംഘം മാനവേന്ദ്ര സിംഗിനെ പിടികൂടിയ ദൃശ്യങ്ങൾ പുറത്തുവന്നു. അതിസാഹസികമായാണ് പൊലീസ് സംഘം പ്രതിയെ വലയിലാക്കി പിടികൂടിയത്. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ആറന്മുള സ്വദേശിയായ പരാതിക്കാരനെ ക്രിപ്റ്റോ ട്രേഡിംഗിന് എന്ന് വിശ്വസിപ്പിച്ച് ടെലഗ്രാം ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തി. 

ഇരട്ടി ലാഭം കിട്ടുമെന്നായിരുന്നു വാഗ്ദാനം. 100 ഡോളറിന് 24 മണിക്കൂറിൽ 1000 ഡോളർ തിരികെ എന്നായിരുന്നു തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്. അങ്ങനെ പലതവണയായി 46 ലക്ഷം രൂപ അടിച്ചെടുത്തു.  പിടിയിലായ മാനവേന്ദ്രസിംഗിന്‍റെയും കൂട്ടുപ്രതികളുടെയും അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ട്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാണ്.

ആശ്വാസം! ഹരിതകര്‍മസേന യൂസര്‍ഫീ, ലൈസൻസ് ഫീ, ഓൺലൈൻ അപേക്ഷ തുടങ്ങി തദ്ദേശ വകുപ്പ് സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ

പേര് അൾമാനിയ ജാനകീയ, കണ്ടെത്തിയത് കൊല്ലത്ത്, അൾമാനിയ ഇനത്തിൽ മൂന്നാമത്തേത്, ചീര ഇനത്തിൽ പെട്ട പുതിയ സസ്യം

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു