കോടതിയിൽ സൂക്ഷിച്ച കഞ്ചാവ് പകുതിയും കാണാനില്ല; എലി തിന്നതെന്ന് പ്രൊസിക്യൂഷൻ

Published : Feb 18, 2023, 09:06 AM IST
കോടതിയിൽ സൂക്ഷിച്ച കഞ്ചാവ് പകുതിയും കാണാനില്ല; എലി തിന്നതെന്ന് പ്രൊസിക്യൂഷൻ

Synopsis

വിചാരണ ഘട്ടത്തിൽ കേസ് നടപടികൾക്കായി എടുത്തപ്പോഴാണ് ഇതിൽ പകുതിയും കാണാനില്ലെന്ന് മനസിലായത്

തിരുവനന്തപുരം: തൊണ്ടി മുതൽ എലി കരണ്ടെന്ന് പ്രോസിക്യൂഷൻ! തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ടത്. 2016 ൽ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായിരുന്നു ഇത്. സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ കന്റോൺമെന്റ് പൊലിസ് 125 ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടിയിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തിൽ തൊണ്ടിമുതൽ കേസ് നടപടികൾക്കായി എടുത്തപ്പോഴാണ് ഇതിൽ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷൻ മജിസ്ട്രേറ്റ്  കോടതിയെ അറിയിക്കുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഴിയിലൂടെ പോകുന്ന നാട്ടുകാർക്ക് നേരെ കണ്ണുപൊട്ടുന്ന തെറി പതിവ്, സഹികെട്ട് പരാതി; ഒടുവിൽ ചികിത്സ നൽകാൻ സർക്കാർ തീരുമാനം
കടയിൽ തിരക്കുള്ള സമയം, സിഗരറ്റ് വാങ്ങാനെത്തി; ജ്യൂസ് അടിച്ച ശേഷം തരാമെന്ന് മറുപടി, പിന്നാലെ ജീവനക്കാർക്ക് മർദനം