
പാലക്കാട് : കൊല്ലങ്കോട് ഫർണീച്ചർ സ്ഥാപനത്തിന് തീപിടിച്ചു. കൊല്ലങ്കോട് അഞ്ജലി തടി-ഫർണ്ണീച്ചർ സ്ഥാപനത്തിനാണ് തീ പിടിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. വൻ തുകയുടെ നഷ്ടം വരുന്നതാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, തൃശ്ശൂർ എന്നിങ്ങനെ പല യുണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ് സംഘം എത്തിയാണ് തീ അണച്ചത്.
തിരുവനന്തപുരം കാട്ടാക്കടയിലും സമാനമായ രീതിയിൽ കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അഗ്‌നിശമനയുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. ഇന്നലെ രാത്രി 8.15 നാണ് അപകടമുണ്ടായത്. കടുക്കാംമൂട് സ്വദേശി സതിയുടെ ഉടമസ്ഥതയിലുള്ള ദേവു ഫര്‍ണിച്ചര്‍ കടയിലാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ മറ്റൊരു കടയുടമ ജോസാണ് തീപടരുന്നത് ആദ്യം കണ്ടത്.
പാലക്കാട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
തുടർന്ന് അടുത്ത വീട്ടിൽ നിന്ന് ഹോസ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കടയ്ക്ക് പിന്നിൽ തന്നെയാണ് കടയുടമ സതിയുടെ വീട്. തീ പടർന്നതോടെ വീട്ടുകാരെയും ഒഴിപ്പിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്ന് ആദ്യയൂണിറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിയും തീ നിയന്ത്രിക്കാനായില്ല. പിന്നീട് കൂടുതല്‍ യൂണിറ്റ് എത്തി നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ലക്ഷങ്ങള്‍ വില വരുന്ന ഫര്‍ണിച്ചറുകളും മെഷീനുകളും തീയില്‍ കത്തി നശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകും തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam