മഞ്ഞപ്പെട്ടിയിൽ വൻ മയക്ക് മരുന്ന് വേട്ട, 60 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Published : Nov 10, 2026, 08:43 PM IST
Drug bust

Synopsis

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 60 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. സോപ്പുപെട്ടികളിലാക്കി വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്.

പെരുമ്പാവൂർ: മഞ്ഞപ്പെട്ടിയിൽ വൻ മയക്ക് മരുന്ന് വേട്ട, 60 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം നൗഗാവ് സ്വദേശികളായ അജ്ഹരുൽ ഇസ്ലാം (23), ഹരിക്കുൽ ഇസ്‌ലാം (30) എന്നിവരെയാണ് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മഞ്ഞപ്പെട്ടിയിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് ഇവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 5 സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ബാഗിൽ വസ്ത്രങ്ങൾക്ക് ഉള്ളിൽ ഒളിപ്പിച്ച നിലയിലും പാന്റിന്റെ പോക്കറ്റിൽ നിന്നുമാണ് ഹെറോയിൻ കണ്ടെത്തിയത്. മഞ്ഞപ്പെട്ടിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് ഇവർ കുറച്ചുനാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആണ് മയക്കുമരുന്ന് എത്തിച്ചിരുന്നെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഒരു ബോക്സ് ഒന്നര ലക്ഷം രൂപയ്ക്കാണ് വില്പന നടത്തിയിരുന്നെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഫോൺ മാർഗ്ഗമാണ് ഇവർ കച്ചവടം ഉറപ്പിച്ചിരുന്നത്. പെരുമ്പാവൂർ ഡി.വൈ.എസ്.പി എൻ. ബാബു കുട്ടൻ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ബിനു കുമാർ പെരുമ്പാവൂർ സി.ഐ ജി.പി മനുരാജ്, എസ്.എച്ച്.ഒ എ. അക്ഷയ് കുമാർ, എസ്.ഐ അർജുൻ, എ.എസ്.ഐ പി.എ, അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയ്, ഇ.പി നോബിൾ, എം.ബി ജയന്തി,സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുനാവായയിലെ പക്ഷിസമ്പത്തില്‍ 17 അതിഥികള്‍ കൂടി; പട്ടികയില്‍ ഇനി 165 ഇനങ്ങള്‍
മൂര്‍ച്ചയുള്ള ആയുധം ആഴത്തിലിറക്കി നശിപ്പിച്ചത് 1300 ലധികം വാഴകള്‍; വയനാട്ടില്‍ കര്‍ഷകരുടെ പരാതിയില്‍ അന്വേഷണം തുടങ്ങി പൊലീസ്