വീട്ടില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി

Published : Oct 13, 2018, 07:32 PM IST
വീട്ടില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി

Synopsis

നാട്ടുകാര്‍ കൂടി പാമ്പിനെ പിടികൂടി വലിയ ചാക്കിനകത്താക്കി ആലപ്പുഴ ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയും ചെയ്തു. ഇവിടെ നിന്ന് ജീവനക്കാര്‍ എത്തി ചാക്ക് തുറന്നപ്പോള്‍ നാല് താറാവുകളെയും വായില്‍ നിന്ന് കക്കി പുറത്തിട്ട നിലയില്‍ കണ്ടു

ചേര്‍ത്തല: കടക്കരപ്പള്ളി പുള്ളാത്ത് കടവന്‍തുരുത്ത് തങ്കച്ചന്റ വീട്ടില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ താറാവിന്‍ കൂട്ടില്‍ നാല് താറാവുകളെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിനെടെയാണ് താറാവിനെ അകത്താക്കിയ പാമ്പ് വിശ്രമിക്കുന്നത് കണ്ടത്. ഉടന്‍ നാട്ടുകാര്‍ കൂടി പാമ്പിനെ പിടികൂടി വലിയ ചാക്കിനകത്താക്കി ആലപ്പുഴ ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയും ചെയ്തു.

ഇവിടെ നിന്ന് ജീവനക്കാര്‍ എത്തി ചാക്ക് തുറന്നപ്പോള്‍ നാല് താറാവുകളെയും വായില്‍ നിന്ന് കക്കി പുറത്തിട്ട നിലയില്‍ കണ്ടു. എട്ട് അടി നീളവും ഇരുപത്തഞ്ച് കിലോയിലേറെ ഭാരവുമുള്ള പാമ്പിനെ ആലപ്പുഴ ഫോറസ്റ്റ് ഓഫീസിലോക്ക് കൊണ്ടുപോയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്നലെ ഒന്നുമറിയാത്ത ഭാവത്തിൽ ദൃക്സാക്ഷി, ഇന്ന് കൊലപാതക കേസിലെ പ്രധാന പ്രതി, മിഥുന്റെ അറസ്റ്റിൽ ഞെട്ടി നെയ്യാറ്റിൻകര
20 ലക്ഷത്തിലധികം ഇപ്പോൾ തന്നെ ചെലവായി, റാപ്പിഡോ പറയുന്നത് ഒരു ലക്ഷത്തിന്റെ ഇൻഷൂറൻസ് കാര്യം, സഹായം വാഗ്ദാനം ചെയ്തത് മെയിൽ വന്നപ്പോൾ കാലുമാറിയെന്ന് സാനി