മഞ്ചേരിയിൽ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ മരിച്ച നിലയിൽ,അമ്മ തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യാ കുറിപ്പ് ലഭിച്ചു

Published : Jan 30, 2025, 11:39 AM ISTUpdated : Jan 30, 2025, 02:19 PM IST
മഞ്ചേരിയിൽ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ മരിച്ച നിലയിൽ,അമ്മ തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യാ കുറിപ്പ് ലഭിച്ചു

Synopsis

മഞ്ചേരി പുൽപ്പറ്റ ഒളമതിലിൽ മൂന്നു മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു. ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോളും (42) ഇവരുടെ ആണ്‍ കുഞ്ഞുമാണ് മരിച്ചത്.

മലപ്പുറം: മലപ്പുറം മഞ്ചേരി പുൽപ്പറ്റ ഒളമതിലിൽ മൂന്നു മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു. ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോളും (42) ഇവരുടെ മൂന്നു മാസം പ്രായമായ ആണ്‍ കുഞ്ഞുമാണ് മരിച്ചത്.  ഇന്ന് പുലർച്ച 5.30ഓടെയാണ് സംഭവം. സഹോദരന്‍റെ ഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടത്തിയത്.

ബക്കറ്റിൽ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കണ്ണിന്‍റെ കാഴ്ച്ച കുറഞ്ഞു വരുന്നതിനാൽ കുഞ്ഞിനെയും ഭർത്താവിനെയും നോക്കാൻ കഴിയില്ലെന്ന മനോവിഷമമാണ് കുറിപ്പിലുള്ളത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്‍റെ വീട്. മിനിയുടെ സ്വന്തം വീട്ടിൽ വെച്ചാണ് മരണം. ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താൻ മരിക്കുകയാണെന്നും കുഞ്ഞിനെയും  കൊണ്ടുപോവുകയാണെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഡി സോൺ സംഘർഷം; 'കൊല്ലണമെന്ന ഉദ്ദേശത്തോടെ മർദിച്ചു', കെഎസ്‍യു നേതാക്കൾക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം