മത്സ്യബന്ധനത്തിനിടെ ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്

Published : Dec 03, 2024, 05:17 PM ISTUpdated : Dec 03, 2024, 05:24 PM IST
 മത്സ്യബന്ധനത്തിനിടെ ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്

Synopsis

താനൂർ അംജദ് വള്ളത്തിലെ തൊഴിലാളിയാണ് യൂസഫ് കോയ. ഉടൻ തന്നെ സുഹൃത്തുക്കൾ‌ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മലപ്പുറം: മലപ്പുറം തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ (24) ആണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്തഥയിലുള്ള അൽ അംജദ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടായിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു അപകടം. ഫൈബർ വള്ളങ്ങൾക്കിടിയൽപ്പെട്ട് യൂസഫിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ആശ്വാസം! കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; നാളെ ഒരു ജില്ലയിലും പ്രത്യേക അലർട്ടില്ല, പുതിയ മുന്നറിയിപ്പ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു