
മലപ്പുറം: പയ്യനാട് കുട്ടിപ്പാറയില്‍ കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാ ളികളായ വിക്കി (20), ശശിപാല്‍ (26), പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്‍, ചന്ദ്രന്‍, വിജേ ഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സൂപ്പര്‍വൈസര്‍ മോഹനനും നാട്ടുകാരും ചേര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ കുട്ടിപ്പാറയിലാണ് അപകടം ഉണ്ടായത്. വണ്ടൂരിലേക്ക് കുഴല്‍ കിണര്‍ കുഴിക്കാന്‍ പോകുമ്പോള്‍ കുട്ടിപ്പാറ കാരേപറമ്പ് വളവില്‍ മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു.
മഞ്ചേരി കൊരമ്പയില്‍ ആര്‍ക്കേഡിലെ മഞ്ചേരി ബോര്‍വെല്‍ എന്ന സ്ഥാപനമുടമ ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്‍റെതാണ് ലോറി. ലോറി മറിഞ്ഞതോടെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി രാജീവ് എന്ന കതിറിനെ (42) കാണാതായത് ഏറെ നേരം പരിഭ്രാ ന്തി പരത്തി. ഡ്രൈവര്‍ ലോറിക്കടിയില്‍ പെട്ടതാകാമെന്ന് അഭ്യൂഹം പരന്നു. ഉടന്‍ മഞ്ചേരി അഗ്‌നിശമന സേനയെത്തി ക്രെയിന്‍ ഉപയോഗിച്ച് പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ ലോറി ഉയര്‍ത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഇറങ്ങി ഓടിയാതാകാമെന്നാണ് നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam