സെപ്റ്റംബർ 28 നാണ് ലോറി ജിഎസ്‌ടി കസ്റ്റഡിയിൽ നിന്നും കടത്തിയത്.
കൊച്ചി: ജിഎസ്‌ടി തട്ടിപ്പിൽ പിടികൂടിയ വാഹനം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാമത്തെ ട്രക്കും പിടികൂടി ജിഎസ്‌ടി ഇന്റലിജൻസ്. രാജസ്ഥാൻ രജിസ്ട്രേഷനുള്ള ലോറിയാണ് കർണാടകയിൽ നിന്നും പിടികൂടിയത് . കഴിഞ്ഞമാസം 12 നാണ് ലോറി കസ്റ്റഡിയിലെടുത്തത് . സെപ്റ്റംബർ 28 നാണ് ലോറി ജിഎസ്‌ടി കസ്റ്റഡിയിൽ നിന്നും കടത്തിയത്. കർണാടകയിൽ നിന്നും പിടികൂടിയ വാഹനം തിരികെ കോഴിക്കോട് എത്തിച്ചു. കൊച്ചിയിൽ നിന്നും സൂറത്തിലേക്ക് പെറ്റ് സ്ക്രാപ്പാണ് ലോറിയിൽ കടത്താൻ ശ്രമിച്ചത് . വ്യാജ ഇ വേ രേഖയുണ്ടാക്കിയായിരുന്നു നികുതി വെട്ടിപ്പ് . ഈ വർഷം മൂന്നാം തവണയാണ് സമാനരീതിയിലെ തട്ടിപ്പ്.


