സ്കൂളിലെ 7 ഏഴ് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി, മലപ്പുറം സ്വദേശിയായ അറബി അധ്യാപകൻ അറസ്റ്റിൽ

Published : Dec 19, 2025, 11:35 AM IST
pocso case arrest

Synopsis

കുട്ടികൾ പീഡന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുന്നംകുളം പൊലീസിനെ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂർ: സ്കൂളിലെ വിദ്യാർഥികളായ ഏഴ് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി ഇരട്ടപ്പിലാക്കൽ വീട്ടിൽ മുൻസാഫിറി(23)നെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അറബിക്ക് അധ്യാപകനും ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതലയുള്ള പ്രതി ഏഴ് ആൺകുട്ടികളെയാണ് ഭീഷണിപ്പെടുത്തി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. വിവരം പുറത്ത് പറയരുതെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ അധ്യാപകന്‍റെ ഭീഷണി വകവെക്കാതെ കുട്ടികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകി. തുടർന്ന് ഒരാഴ്ച മുൻപ് അധ്യാപകനെ വിദ്യാലയത്തിൽ നിന്നും പുറത്താക്കിയിരുന്നു. കുട്ടികൾ പീഡന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുന്നംകുളം പൊലീസിനെ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അനശ്വര രക്തസാക്ഷികളുടെ പേരിൽ' സത്യപ്രതിജ്ഞ പറ്റില്ലെന്ന് വൈസ് ചാൻസലർ, ഇറങ്ങിപ്പോയി; കാലിക്കറ്റ് ഡിഎസ്‍യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ റദ്ദാക്കി
കാട്ടുപന്നിയെ തടയാൻ വിരിച്ച വലയിൽ കുരുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്, പരിക്കേറ്റ നിലയിൽ; മുറിവ് തുന്നിക്കെട്ടി, രക്ഷകരായി സർപ്പ വോളണ്ടയിർ