
മലപ്പുറം: കരുണ വറ്റാത്ത മനുഷ്യർ ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് വീണ്ടും തെളിയിക്കുകയാണ് ചെട്ടിപ്പടിയിലെ കുഞ്ഞാലിക്കുട്ടി. താൻ അധ്വാനിച്ചുണ്ടാക്കിയ ഭൂമി 11 കുടുംബങ്ങൾക്ക് കൈമാറിയാണ് ഇദ്ദേഹം മാതൃകയായാത്. മൂന്ന് സെൻറ് വീതം എട്ട് കുടുംബങ്ങൾക്കും 11 കുടുംബങ്ങൾക്ക് റോഡിനായി 11 സെൻറുമാണ് ഇദ്ദേഹം വിട്ടുനൽകിയത്. പാരമ്പര്യമായി കിട്ടിയ ഭൂമിയല്ല, താൻ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയാണ് കുഞ്ഞാലിക്കുട്ടി കരുണയുടെ കരങ്ങളായി വിട്ടുനൽകിയത്.
ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ വളപ്പിൽ ഭാഗത്തുള്ള 29 സെൻറ് ഭൂമിയാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ കുഞ്ഞാലിക്കുട്ടി ഇഷ്ടദാനം നൽകിയത്. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ഇമ്പിച്ചി സ്മാരക ട്രസ്റ്റ് പ്രെസിഡൻറ് എം.പി കുഞ്ഞിമരക്കാർ, സെക്രട്ടറി എ.പി ഷറഫുദ്ദീൻ, ട്രഷറർ കെ.സി മുഹമ്മദ് കോയ എന്നിവരുടെ നേതൃത്വത്തിൽ ഭൂമി അളന്ന് മൂന്ന് സെൻറ് വീതം എട്ട് ഭാഗമാക്കി. 24 സെൻറ് വീടുകൾക്കും അഞ്ച് സെൻറ് റോഡിനും നീക്കിവെച്ചു.
പരപ്പനങ്ങാടി നഗരസഭയിൽ നിന്ന് ഭൂമിയും വീടും ഇല്ലാത്തവരുടെ ലൈഫ്, പി.എം.എ.വൈ ഗുണഭോക്തൃ പട്ടികയിൽ നിന്നും അറു പേരെയും ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകാൻ കഴിയാതിരുന്ന ഒരു വിധവയെയും നാല് ചെറിയ മക്കൾ അടങ്ങുന്ന കുടുംബത്തെയും ഒരു വൃക്ക രോഗിയുടെ കുടുംബത്തെയുമാണ് തിരഞ്ഞെടുത്തത്. ഓരോരുത്തർക്കും അർഹമായ ഭൂമി നറുക്കിട്ട് എടുക്കുകയാണ് ചെയ്തത്. എ.കെ.ജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും അഭയം സാന്ത്വന പരിചരണ സംഘടനയുടെയും വൈസ് പ്രസിഡൻറും വളണ്ടിയറുമാണ് കുഞ്ഞാലിക്കുട്ടി.
Read More : 'മാവേലിയാകാമോ ? ഒരു ദിവസം 4500 രൂപ വരെ നേടാം, കുടവയറന്മാർക്ക് ഡിമാന്‍റ് ഏറുന്നു...
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam