
മലപ്പുറം: ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്ത ശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ഇബ്രാഹിമിനെ (46) ആണ് എസ് ഐ വി ജിഷിൽ, എ എസ് ഐ പി കെ.തുളസി, സി പി ഒമാരായ കെ കെ.ജസീർ, ആർ രഞ്ജിത്, കെ കെ അനീഷ് ബാബു എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭീഷണിപ്പെടുത്തി 12 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, 35 കാരന് 43 വർഷം കഠിനതടവ് ശിക്ഷ
മലപ്പുറം കോട്ടപ്പടിയിൽ ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോവാൻ വേണ്ടി ബസ് കാത്ത നിൽക്കുകയായിരുന്നു വിദ്യാർഥി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റുകയും യാത്രാമധ്യേ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കുട്ടിയുടെ ഫോൺ നമ്പർ വാങ്ങി വഴിയിൽ ഇറക്കിവിടുകയായിരുന്നു. പോക്‌സോ കേസ് കൂടാതെ തട്ടിക്കൊണ്ടുപോകൽ കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്കൂളിൽ നിന്നും മടങ്ങിയ ആൺകുട്ടിയോട് ബസിൽ വെച്ച് ലൈംഗികാതിക്രമം; പോക്സോ കേസ്, പ്രതി അറസ്റ്റിൽ
അതേസമയം തൃശ്ശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. കോതപറമ്പ് സ്വദേശി കുഴിക്കണ്ടത്തിൽ അനീഷി ( 33 ) നെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ പ്രതി ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ശേഷമാണ് പ്രതിയെ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam