35 കാരനായ ഹംസക്ക് 211000 രൂപ പിഴയും പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ്‌ ചന്ദ്ര ഭാനു ശിക്ഷ വിധിച്ചിട്ടുണ്ട്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് 12 വയസ് ആൺ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വർഷം കഠിനതടവ് ശിക്ഷ. 35 കാരനായ ഹംസക്ക് 211000 രൂപ പിഴയും പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ്‌ ചന്ദ്ര ഭാനു ശിക്ഷ വിധിച്ചിട്ടുണ്ട്. മണ്ണാർക്കാട് ക്രൈം 173/22 SC 733/22 കേസിലാണ് 12 വയസുള്ള ആൺ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത പ്രതി ഹംസക്ക് 43വർഷം കഠിന തടവും 211000 രൂപ പിഴയും പട്ടാമ്പി കോടതി വിധിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൈക്കൂലിയായി വാഷിംഗ്‍മെഷീൻ, ആർഡിഒ കൈനീട്ടി വാങ്ങി; പിന്നാലെ വൻ പണി, കയ്യോടെ പിടിയിൽ, തടവ് ശിക്ഷ

കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് മണ്ണാർക്കാട് സബ് ഇൻസ്‌പെക്ടർ ജസ്റ്റിൻ, അജിത്കുമാർ എന്നിവരാണ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.

സ്കൂളിൽ നിന്നും മടങ്ങിയ ആൺകുട്ടിയോട് ബസിൽ വെച്ച് ലൈം​ഗികാതിക്രമം; പോക്സോ കേസ്, പ്രതി അറസ്റ്റിൽ

അതേസമയം തൃശ്ശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. കോതപറമ്പ് സ്വദേശി കുഴിക്കണ്ടത്തിൽ അനീഷി ( 33 ) നെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ പ്രതി ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ശേഷമാണ് പ്രതിയെ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.