
കാസർകോട്: ബില്‍ അടക്കാത്തതിനാല്‍ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോട് മൊഗ്രാല്‍പുത്തൂരിലാണ് സംഭവം.
മൊഗ്രാല്‍പുത്തൂര്‍ ശാസ്താ നഗറിലെ ഒരു വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാരനായ മുഹമ്മദ് ഷരീഫിനാണ് മര്‍ദ്ദനമേറ്റത്. ബില്‍ അടക്കാന്‍ 5446 രൂപ കുടിശിക ഉള്ളതിനാല്‍ ഈ വീട്ടിലെത്തി വൈദ്യുത ബന്ധം വിഛേദിച്ചു. ഇതോടെയാണ് തനിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്നാണ് കുമ്പള സ്വദേശിയായ മുഹമ്മദ് ഷരീഫിന്‍റെ പരാതി. ഷെരീഫ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
എന്നാല്‍ ജീവനക്കാരന്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയതിനാലാണ് ഇങ്ങനെ പെരുമാറേണ്ടി വന്നതെന്നാണ് വീട്ടുകാര് വിശദീകരിക്കുന്നത്. വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More.... ഫ്യൂവൽ ടാങ്കിൽ യുവാവിനെ കെട്ടിപ്പിടിച്ചിരിക്കുന്ന യുവതി; നടുറോഡിൽ ബൈക്കുമായി ചീറിപ്പായുന്നു! വീഡിയോ പുറത്ത്