
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം പാസാക്കി. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് ഭരണസൗകര്യത്തിനും വികസനത്തിനുമായി പുതിയ ജില്ല രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത സമ്മേളനത്തിന്‍റെ അഭിപ്രായം. ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിച്ച് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പരിഗണന വേണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്തി സമഗ്രമായ ജില്ലാ പുനർനിർണ്ണയം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam