വെമ്പായത്ത് നടുക്കുന്ന അപകടം, സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, 4 പേർക്ക് പരിക്ക്

Published : Feb 07, 2026, 05:15 PM ISTUpdated : Feb 07, 2026, 06:25 PM IST
ksrtc bus

Synopsis

തിരുവനന്തപുരത്ത് വെമ്പായം കൊപ്പത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ കടയിലേക്ക് വേഗത്തിൽ ഇടിച്ച് കയറുകയായിരുന്നു. കെ എസ് ആർ ടി സി ബസ്, സ്കൂട്ടറിൽ ഇടിച്ചാണ് നിയന്ത്രണം നഷ്ടമായത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ജയചന്ദ്രൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെഞ്ഞാറമൂട് കൊപ്പത്ത് വൈകീട്ട് നാലരയ്ക്കായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് പോയ സ്കൂട്ടറും വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി ബസും കൂട്ടിയിടിക്കുകായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബേക്കറി കടയിലേക്ക് ഇടിച്ചു കയറി. ബേക്കറി ഭാഗികമായി തകർന്നിട്ടുണ്ട്. ബസിൽ ഉണ്ടായിരുന്ന നാല് പേർക്ക് നിസ്സാര പരിക്കുകൾ ഉണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  സംഭവസ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെടുമങ്ങാട് കഞ്ചാവുമായി അന്യസംസ്ഥാന കമിതാക്കൾ പിടിയിൽ; പിടിയിലായത് ലഹരി മരുന്ന് സംഘത്തിലെ പ്രധാന കണ്ണികൾ
ധീരരിൽ ധീരനായ ഹാഷിർ! മരണവക്കില്‍ നിന്ന് യുവാവിന് പുതുജീവന്‍ നല്‍കിയ ധീരതയ്ക്ക് ജീവന്‍ രക്ഷാ പതക് അവാര്‍ഡ്