ആനവണ്ടിയിൽ മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക്: ടൂർ പാക്കേജുമായി കെഎസ്ആർടിസി

Published : Oct 11, 2021, 04:54 PM IST
ആനവണ്ടിയിൽ മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക്: ടൂർ പാക്കേജുമായി കെഎസ്ആർടിസി

Synopsis

ആനവണ്ടിയിൽ മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് ഒരു ഗംഭീര യാത്ര നടത്തിയാലോ.. കെഎസ്ആർടിസിയുടെ ഗൃഹാതുരത്വ ഓർമകളും അയവിറക്കി മൂന്നാറിലെ കോടാമഞ്ഞ് ലക്ഷ്യം വെച്ചൊരു യാത്ര. സംഭവം പൊളിക്കും

മലപ്പുറം: ആനവണ്ടിയിൽ മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് ഒരു ഗംഭീര യാത്ര നടത്തിയാലോ.. കെഎസ്ആർടിസിയുടെ ഗൃഹാതുരത്വ ഓർമകളും അയവിറക്കി മൂന്നാറിലെ കോടാമഞ്ഞ് ലക്ഷ്യം വെച്ചൊരു യാത്ര. സംഭവം പൊളിക്കും. ഈ സ്വപ്നത്തിന് അവസരമൊരുക്കി ടൂർ പാക്കേജ് തയ്യാറാക്കുകയാണ് കെഎസ്ആർടിസി.  

മലപ്പുറം ഡിപ്പോയിൽനിന്നു മൂന്നാറിലേക്കാണ് വിനോദസഞ്ചാരികൾക്കായി പ്രത്യേക ടൂർ പാക്കേജ് ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് രാത്രി 7.30ന് മൂന്നാറിലെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

 രാത്രി ഡിപ്പോയിലെ സ്ലീപ്പർ കോച്ചിൽ ഉറക്കം. ഞായറാഴ്ച കെഎസ്ആർടിസി സൈറ്റ് സീയിങ് ബസിൽ കറങ്ങി മൂന്നാറിലെ കാഴ്ചകൾ കണ്ടശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് തന്നെ മടങ്ങും. പാക്കേജ് നിരക്ക് സംബന്ധിച്ച് കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇൻചാർജ് സേവി ജോർജ് പറഞ്ഞു.

കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനവർധനയും കുറഞ്ഞ ചെലവിൽ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുക എന്നതുമാണ് ടൂർ പാക്കേജിന്റെ ലക്ഷ്യം. മൂന്നാർ സന്ദർശിക്കാൻ കൂടുതൽപ്പേർ എത്തുന്നത് മലപ്പുറത്തുനിന്നായതുകൊണ്ടാണ് ടൂർ പാക്കേജ് ആദ്യം അവിടെനിന്ന് തുടങ്ങുന്നത്. 

പദ്ധതി വിജയമായാൽ മറ്റ് പ്രധാന ജില്ലകളിൽനിന്ന് പാക്കേജ് സർവീസ് തുടങ്ങും. ഇപ്പോൾ മൂന്നാറിൽ 100 രൂപയ്ക്ക് കെഎസ്ആർടിസി ബസിൽ താമസം, ടോപ് സ്റ്റേഷൻ, കാന്തല്ലൂർ എന്നിവിടങ്ങളിലെ സൈറ്റ്‌സീയിങ് തുടങ്ങിയവയുണ്ട്.സഞ്ചാരികളുടെ തിരക്ക് വർധിച്ചാലുടൻ മാങ്കുളം ആനക്കുളത്തേക്കും പുതിയ സൈറ്റ് സീയിങ് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്