കമ്പികളും വയറും ഉപയോഗിച്ച് നിര്‍മ്മാണം; അഞ്ച് കിലോയുള്ള കാക്കക്കൂട്

By Web TeamFirst Published Oct 11, 2021, 12:21 PM IST
Highlights

സാധാരണ ഗതിയില്‍  ചുള്ളിക്കമ്പും നാരുകളും ഇലകളുമെല്ലാം കൂട്ടിച്ചേര്‍ത്താണ് കാക്കകള്‍ കൂട് ഉണ്ടാക്കാറ്. അധികം ഭാരവും ഈ കൂടുകള്‍ക്ക് ഉണ്ടാവാറില്ല

കാലാവസ്ഥാ വ്യതിയാനം ജീവികളുടെ ആവാസ വ്യവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങളേക്കുറിച്ച് കാലങ്ങളായി പഠനം നടക്കുന്നതാണ്. പരിസ്ഥിതിയിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ അനുസരിച്ച് ജീവികള്‍ സ്വീകരിക്കുന്ന മാറ്റങ്ങളുടെ നേര്‍സാക്ഷ്യമാവുകയാണ്  ഇടുക്കി അടിമാലിയില്‍ കണ്ടെത്തിയ കാക്കയുടെ കൂട്.

എഴുപത്തയ്യായിരം വിലവരുന്ന അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

കാലാവസ്ഥാ വ്യതിയാനം, കൊടുംചൂട് താങ്ങാൻ വയ്യ, 'രൂപമാറ്റ'ത്തിന് വിധേയരായി പക്ഷികൾ

തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, അയല്‍വാസി വിവരം നല്‍കി, കേസ്; മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

സാധാരണ ഗതിയില്‍  ചുള്ളിക്കമ്പും നാരുകളും ഇലകളുമെല്ലാം കൂട്ടിച്ചേര്‍ത്താണ് കാക്കകള്‍ കൂട് ഉണ്ടാക്കാറ്. അധികം ഭാരവും ഈ കൂടുകള്‍ക്ക് ഉണ്ടാവാറില്ല. കൊച്ചി– ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലി ടൗണിൽ തങ്കപ്പൻസ് പെട്രോൾ പമ്പിന് സമീപമുള്ള  മരത്തിന്‍റെ കൊന്പ് മുറിച്ചുമാറ്റിയപ്പോഴാണ് ആധുനിക കാക്കക്കൂട് ശ്രദ്ധയില്‍പ്പെടുന്നത്.

പക്ഷികളുടെ ശവപ്പറമ്പായി വേൾഡ് ട്രേഡ് സെന്റർ, കെട്ടിടങ്ങളിലിടിച്ച് ചാവുന്നത് നൂറുകണക്കിന് പക്ഷികൾ

പ്ലാസ്റ്റിക് കൂടിൽ തല കുടുങ്ങി, ജീവനുവേണ്ടി പോരാടി മൈന, ചർച്ചയായി വീഡിയോ

തുന്നാരന്‍ പക്ഷി കൂടുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? അതിങ്ങനെയാണ്, വൈറലായി മനം കവരുന്ന വീഡിയോ

നൂല്‍ക്കമ്പി, വയര്‍, ചെമ്പുകമ്പികള്‍ എന്നിവ ഉപയോഗിച്ചാണ് കൂട് നിര്‍മ്മിച്ചിട്ടുള്ളത്. മരത്തിന്‍റെ കമ്പ് മുറിച്ചതോടെ കൂട് നിലത്ത് വീണത്. അഞ്ച് കിലോയോളം ഭാരമാണ് ഈ കൂടിനുള്ളത്. പൊതുപ്രവര്‍ത്തകനായ കെ എസ് മൊയ്തുവാണ് ഈ കൂട് സൂക്ഷിച്ചിരിക്കുന്നത്. 

പ്രാവിന് തീറ്റ കൊടുത്തതിന് യുവതിക്ക് മൂന്നു ലക്ഷത്തിന്റെ പിഴ

ഫോണും പിടിച്ചെടുത്ത് പറന്ന് തത്ത, പിന്നെ സംഭവിച്ചത്, വൈറലായി വീഡിയോ

കാലാവസ്ഥാ വ്യതിയാനം ഇന്ന് പ്രകൃതിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒരുപക്ഷേ നമുക്ക് ഊഹിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഉയർന്ന് വരുന്ന താപനില കൊടുംവരൾച്ചയ്ക്കും, സൂര്യതാപത്തിനും ഒക്കെ കരണമാകുമ്പോൾ, പക്ഷികളിലും അതിന്റെ മാറ്റങ്ങൾ കാണുന്നു എന്നാണ് ഒരു പുതിയ പഠനം പറയുന്നത്. ആഗോളതാപനത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പക്ഷികൾ സ്വന്തം ആകൃതി മാറ്റുന്നുവെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ വിശദമാക്കുന്നത്.

click me!