അങ്ങ് ദൂരെ, ഓസ്ട്രേലിയയിൽ മന്ത്രിയായ തനി നാടൻ മലയാളി! പാലാക്കാരൻ ജിൻസൺ ആന്‍റോയ്ക്ക് കൊച്ചിയിൽ വൻ വരവേൽപ്പ്

Published : Jan 12, 2025, 08:16 AM IST
അങ്ങ് ദൂരെ, ഓസ്ട്രേലിയയിൽ മന്ത്രിയായ തനി നാടൻ മലയാളി! പാലാക്കാരൻ ജിൻസൺ ആന്‍റോയ്ക്ക് കൊച്ചിയിൽ വൻ വരവേൽപ്പ്

Synopsis

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി പാർലമെന്‍റിൽ സാൻഡേഴ്സ് സൺ മണ്ഡലത്തിൽ നിന്ന് ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ പ്രതിനിധിയായി വൻ ഭൂരിപക്ഷത്തിലാണ് ജിൻസൺ വിജയിച്ചത്

കൊച്ചി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്‍റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത്. 

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലിയിൽ വലിയ സുഹൃത്‌വലയം തന്നെയുണ്ട്. ജിൻസന്‍റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ലവർ ആശുപത്രി പിആർഒ ബാബു തോട്ടുങ്ങൽ, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്‍റ് ഷിബു മൂലൻ, മമ്മൂട്ടി ഫാൻസ്‌ ഓസ്‌ട്രേലിയ ഘടകം പ്രസിഡന്‍റ് മദനൻ ചെല്ലപ്പൻ, ജർമനിയിൽ നിന്നുള്ള മലയാളി സംഘടനാ നേതാവും പഴയ സഹപാഠിയുമായ  ജോസഫ് സണ്ണി മുളവരിക്കൽ യുഎൻഎ സ്ഥാപക നേതാവായിരുന്ന ബെൽജോ ഏലിയാസ് തുടങ്ങിയവരെല്ലാം ഓസ്ട്രേലിയൻ മലയാളി മന്ത്രിയെ കാണാൻ എത്തി. 

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി പാർലമെന്‍റിൽ സാൻഡേഴ്സ് സൺ മണ്ഡലത്തിൽ നിന്ന് ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ പ്രതിനിധിയായി വൻ ഭൂരിപക്ഷത്തിൽ സ്റ്റേറ്റ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിൻസനെ പാർട്ടി സുപ്രധാന വകുപ്പുകൾ നൽകി മന്ത്രിയാക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടംപിടിച്ചത്. പുതിയ മന്ത്രിസഭയിൽ കായികം, കല, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിൻസണ് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ വംശജൻ മന്ത്രിയായത് ഇതാദ്യമാണ്. പാലാ മൂന്നിലവ് സ്വദേശിയായ ജിൻസൻ 2012ലാണ് ഓസ്‌ട്രേലിയയിൽ എത്തിയത്. പത്തനംതിട്ട എം പി ആന്‍റോ ആന്റണി പിതൃസഹോദരനാണ്.

ചെക്പോസ്റ്റുകളിൽ നോട്ടീസ് പതിക്കാൻ തമിഴ്നാട്, കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കളക്ടർ

ഇന്ത്യയിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ കണക്ക്; കേരളത്തിൽ നിന്ന് 4 ശതമാനം മാത്രമെന്ന് മന്ത്രി

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; 9-9-0-0-0, ഈ നമ്പർ സ്വപ്നത്തിൽ കണ്ടു; പിന്നെ നടന്നത് ആർക്കും വിശ്വസിക്കാനാവില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി