
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയിൽ മരണപ്പെട്ടു. കുടുക്കിൽ ഉമ്മാരം വടക്കേപറമ്പിൽ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് (51) ദുബായിൽ ഹൃദയാഘാതം മൂലമാണ് നിര്യാതനായത്. ഹോട്ടൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ: സാജിത ( ആശാ വർക്കർ). മക്കൾ: നിയാസ്, നസ്ന. മാതാപിതാക്കൾ. പരേതരായ ഹുസൈൻ, ഫാത്തിമ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ബഷീർ, യൂസഫ്, മുനീർ, ആയിശ, ജമീല, ലൈല, സീനത്ത്.
അതേസമയം കഴിഞ്ഞ ദിവസം സൗദിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മരുന്ന് വാങ്ങാനെത്തിയ പ്രവാസി ടൗണില്‍ കുഴഞ്ഞുവീണ് മരിച്ചു എന്നതാണ്. ആലപ്പുഴ നൂറനാട് ശിവപ്രഭയിൽ താമസിക്കുന്ന ശിവകുമാര്‍ ( 46 ) ആണ് സൗദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ചത്. സൗദി അറേബ്യയിലെ ദക്ഷിണ മേഖലയിലെ അബഹയിൽ വച്ചാണ് ഇദ്ദേഹം നിര്യാതനായത്. അബഹ ടൗണില്‍ മരുന്ന് വാങ്ങാനെത്തിയ ശിവകുമാർ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണതിന് പിന്നാലെ തന്നെ മരണം സംഭവിച്ചു എന്നാണ് വ്യക്തമാകുന്നത്. ശിവകുമാറിനെ സുഹൃത്തുക്കള്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 വർഷമായി അബഹയിലെ അത്‌ലാല്‍ മന്തി കടയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ ഒരു വർഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. അമ്മ - പ്രഭ , അച്ഛന്‍ - ദുരൈ സ്വാമി. ഭാര്യ - അനിത , സഹോദരങ്ങള്‍ - ആസി , കനി. അബഹയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂർത്തിയാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സഹായവുമായി ബാഷ കോട്ട , സന്തോഷ് കൈരളി ( പ്രവാസി സംഘം ), സൈനുദ്ദീന്‍ അമാനി (ഐ സി എഫ്) എന്നിവര്‍ രംഗത്തുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam