
എടത്വാ: മകളെ നഴ്‌സിംങ് സ്‌കൂളില്‍ ചേര്‍ത്ത് മടങ്ങിയ പിതാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. നീരേറ്റുപുറം കാരിക്കുഴി കുറവുംപറമ്പില്‍ സുരേഷിന്റെ (48) മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇളയമകള്‍ സുധിമോളെ കര്‍ണ്ണാടക ഹോസ്‌കോട്ട ശ്രീലക്ഷ്മി നഴ്‌സിംങ് സ്‌കൂളില്‍ ചേര്‍ത്ത ശേഷം ഭാര്യ ആനിയുമായി ബുധനാഴ്ച വൈകിട്ട് ബാംഗ്ലൂര്‍ ആര്‍ കെ പുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മടങ്ങുംവഴിയാണ് സംഭവം.
രാത്രി ഇരുവരും ഉറങ്ങാന്‍ കിടന്നെങ്കിലും ഇടയ്ക്ക് ഉണര്‍ന്ന ആനി കൂടെകിടന്ന സുരേഷിനെ കണ്ടില്ല. ബാത്ത്‌റൂമില്‍ പോയതാണെന്ന് കരുതി നോക്കിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവരെ വിളിച്ചുണര്‍ത്തി ട്രെയിനില്‍ അന്വഷിച്ചു. ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ എത്തിയശേഷം ആനിയും കൂടെയുണ്ടായിരുന്നവരും കോട്ടയം റെയില്‍വേ പോലീസില്‍ പരാതിപ്പെട്ടു. റെയില്‍വേ പോലീസിന്റെ അന്വഷണത്തിലാണ് തമിഴ്‌നാട് വേളൂര്‍ എന്ന സ്ഥലത്ത് റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്.
വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി ഇത് സുരേഷിന്റെ മൃതദേഹമാണന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുധിമോള്‍ക്കൊപ്പം മറ്റ് രണ്ട് വിദ്യാര്‍ഥിനികളും ഒപ്പമുണ്ടായിരുന്നു. ഈ വിദ്യാര്‍ഥിനികളുടെ ബന്ധുക്കളും സുരേഷിനൊപ്പം മടക്കയാത്രയിലുണ്ടായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ റെയിവേ പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam