ദേശീയ പൊലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ തിളക്കം

Published : Oct 06, 2026, 03:54 PM IST
arm wrestling police

Synopsis

മൂന്ന് പേരും സംസ്ഥാന മീറ്റിൽ സ്വർണ മെഡൽ നേടിയാണ് ദേശീയ തലത്തിൽ പങ്കെടുത്തത്.

ആലുവ: ഹരിയാനയിലെ മധുബനിൽ നടന്ന ദേശീയ പൊലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ കേരള പൊലീസിനെ പ്രതിനിധീകരിച്ച് മത്സരിച്ച റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ തിളക്കം. 75 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ നിതിൻ ആൻ്റണി സ്വർണവും, 80 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ എഎൻ സനീഷ് വെള്ളിയും, 70 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു മോഹനൻ വെങ്കലവും നേടി. പതിനഞ്ചോളം പേരെ തോൽപ്പിച്ചാണ് നേട്ടം സ്വന്തമാക്കിയത്. മൂന്ന് പേരും സംസ്ഥാന മീറ്റിൽ സ്വർണ മെഡൽ നേടിയാണ് ദേശീയ തലത്തിൽ പങ്കെടുത്തത്. മെഡൽ ജേതാക്കളെ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എറണാകുളത്ത് ജലഗതാഗത വകുപ്പിൻ്റെ ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസ്: ക്രിമിനൽ പശ്ചാത്തലമുള്ള മൈൻഡ് കണ്ണൻ പിടിയിൽ
നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു