കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Published : Jun 19, 2023, 12:10 PM ISTUpdated : Jun 19, 2023, 12:14 PM IST
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Synopsis

സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. 

ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി  സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. ഗുണ്ടല്‍പേട്ട് - ബന്ദിപ്പൂര്‍ പാതയിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി. 
 

സെനറ്റ് അംഗത്വ വിവാദം: ജോലി ചെയ്തത് അവധി എടുത്തും, ഒഴിവുദിവസങ്ങളിലുമെന്ന് എംഎസ്എഫ് നേതാവ് അമീൻ റാഷിദ്  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്