Arrest : ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി, എട്ട് വർഷത്തിന് ശേഷം മറ്റൊരു ഭാര്യക്കൊപ്പം ജീവിക്കുന്നതിനിടെ പിടിയിൽ

Published : Dec 09, 2021, 12:13 PM IST
Arrest : ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി, എട്ട് വർഷത്തിന് ശേഷം മറ്റൊരു ഭാര്യക്കൊപ്പം ജീവിക്കുന്നതിനിടെ പിടിയിൽ

Synopsis

കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു. തുടർന്ന് പൊന്നാനിയിൽ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച്  ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ

മലപ്പുറം: ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി, എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ വഴിക്കടവ് പൊലീസിന്റെ പിടിയിൽ. തിരൂർ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുൽസലീം (43) ആണ് പൊന്നാനി തെയ്യങ്ങാട് ഒളിവിൽ താമസിക്കവേ വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് മൊടപ്പൊയ്ക എന്ന സ്ഥലത്ത് നിന്ന് കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു.

പൊന്നാനിയിൽ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച്  ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. വഴിക്കടവ് ഇൻസ്പെക്ടർ പി അബ്ദുൽബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ സുനു നൈനാൻ, റിയാസ് ചീനി, എം എസ് അനീഷ് എന്നിവരുമുണ്ടായിരുന്നു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്