എട്ടോളം ക്രിമിനൽ കേസ്, നഗരത്തിലെ റൗഡിലിസ്റ്റിലും, പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

Published : Aug 09, 2026, 11:13 AM IST
Kappa case

Synopsis

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിജു തമ്പി എന്ന യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം തിരുവനന്തപുരം സിറ്റിയിൽ നിന്ന് നാടുകടത്തി. ഫോർട്ട്, പേട്ട പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളുള്ള ഇയാൾക്ക് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തിരുവനന്തപുരം സിറ്റി അതിർത്തിയിൽ നിന്ന് നാടുകടത്തി. മണക്കാട് കൊഞ്ചിറവിള കാലടി സൗത്ത് മുദ്രനഗർ സ്വദേശി ഷിജു തമ്പി (33) യെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നടപടിക്കിരയാക്കിയത്.

ഫോർട്ട്, പേട്ട പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയും ഫോർട്ട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് ഷിജു തമ്പി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ. ബി. കൃഷ്ണ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് പ്രകാരം ഇയാൾക്ക് തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് ചെടി നടുന്നതിനായി കുഴിയെടുത്തപ്പോൾ ഒൻപത് ചെറിയ മുട്ടകൾ; പെരുമ്പാമ്പിന്റേതെന്ന് സംശയം
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു; പിൻചക്രം കയറിയിറങ്ങി 65കാരിക്ക് ദാരുണാന്ത്യം