വീട്ടുമുറ്റത്ത് ചെടി നടുന്നതിനായി കുഴിയെടുത്തപ്പോൾ ഒൻപത് ചെറിയ മുട്ടകൾ; പെരുമ്പാമ്പിന്റേതെന്ന് സംശയം

Published : Aug 09, 2026, 11:06 AM IST
Python Eggs in House

Synopsis

പെരുമ്പാവൂരിലെ വെങ്ങോലയിൽനിന്ന് പെരുമ്പാമ്പിൻ്റേതെന്ന് സംശയിക്കുന്ന മുട്ടകൾ കണ്ടെത്തി. വീട്ടുമുറ്റത്ത് ചെടി നടാനായി കുഴിയെടുത്തപ്പോഴാണ് ഒൻപത് ചെറിയ മുട്ടകൾ കണ്ടെത്തിയത്.

കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത് മുട്ടകൾ കണ്ടെത്തി. 22-ാം വാർഡിലെ മേപ്രത്തുപടി തൈക്കാവിന് എതിർവശത്ത് താമസിക്കുന്ന പുത്തുക്കാടൻ ഷെജീറിന്റെ വീട്ടുമുറ്റത്താണ് മുട്ടകൾ കണ്ടെത്തിയത്.

ഷെജീറിന്റെ ഭാര്യ റെമീസ വീട്ടുമുറ്റത്ത് പൂച്ചെടി നടുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഒൻപത് മുട്ടകൾ കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റ് ഓഫീസിലും വെറ്ററിനറി ഡിപ്പാർട്ട്മെന്റിലും വിവരം അറിയിച്ചു. മുട്ടകൾ പെരുമ്പാമ്പിന്റേതാണെന്നാണ് സംശയിക്കുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. പാടശേഖരത്തിന് സമീപത്താണ് വീട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു; പിൻചക്രം കയറിയിറങ്ങി 65കാരിക്ക് ദാരുണാന്ത്യം
അമ്പനാട് എസ്റ്റേറ്റിനരികെ കാട്ടാനയുടെ പ്രസവത്തിന് കാവലായി ആനക്കൂട്ടം