2 മാസം, സ്കെച്ചിട്ടത് 15 ക്ഷേത്രങ്ങളിൽ; 5 ലക്ഷത്തിന്‍റെ പൂജാപാത്രങ്ങളും ആഭരണങ്ങളും മോഷ്ടിച്ച പ്രതി പിടിയിലായി

Published : Aug 01, 2024, 05:09 AM IST
2 മാസം, സ്കെച്ചിട്ടത് 15 ക്ഷേത്രങ്ങളിൽ; 5 ലക്ഷത്തിന്‍റെ പൂജാപാത്രങ്ങളും ആഭരണങ്ങളും മോഷ്ടിച്ച പ്രതി പിടിയിലായി

Synopsis

ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ച് വ്യാജ നമ്പര്‍ പതിച്ച് അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെ വട്ടപ്പാറ വേങ്കോട് ഭാഗത്ത് വെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

തിരുവനന്തപുരം: ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രങ്ങളില്‍നിന്ന് രണ്ട് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്പ് തച്ചേരിക്കോണത്ത് വീട്ടില്‍ ജിബിനാണ് (29) അറസ്റ്റിലായത്. നെടുമങ്ങാട് പുത്തന്‍പാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ച് വ്യാജ നമ്പര്‍ പതിച്ച് അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെ വട്ടപ്പാറ വേങ്കോട് ഭാഗത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

ജൂലൈ ഏഴിന് കൊഞ്ചിറ ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ നിലവിളക്കുകള്‍, പൂജാപാത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, അടുത്തദിവസം പെരുംകൂര്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്പതോളം നിലവിളക്കുകൾ, ജൂണ്‍ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍നിന്ന് അമ്പതോളം നിലവിളക്കുകളും പൂജാപാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ എന്നിവ ഇയാൾ മോഷ്ടിച്ചു. വെമ്പായം ഊരൂട്ടമ്പലം തമ്പുരാന്‍ ദേവീ ക്ഷേത്രത്തില്‍നിന്ന് ഒന്നര ലക്ഷം രൂപ വില വരുന്ന പൂജാ പാത്രങ്ങളും നിലവിളക്കുകളും തട്ടു വിളക്കുകളും കവർന്നു. നെടുമങ്ങാട് പൂവത്തൂര്‍ മണ്ടക്കാട് അമ്മന്‍ദേവീ ക്ഷേത്രത്തില്‍നിന്ന് വിളക്കുകളും വിതുര മഹാദേവര്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ചുള്ള പണാപഹരണം, നഗരൂര്‍ ആലംകോട് പാറമുക്ക് ക്ഷേത്രത്തില്‍നിന്ന് വിളക്കുകളും പാത്രങ്ങളും മോഷണം ചെയ്തതുൾപ്പെടെ 15 ഓളം കേസുകള്‍ പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.

തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണന്‍, നെടുമങ്ങാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അരുണ്‍ എന്നിവരുടെ നിർദേശ പ്രകാരം ജില്ലയിലെ ക്ഷേത്ര മോഷണ കേസുകളിലെ പ്രതികളെ പിടികൂടുന്നതിനായി രൂപവത്കരിച്ച സംഘത്തിലെ അംഗങ്ങളായ വട്ടപ്പാറ പൊലീസ് ഇന്‍സ്‌പെക്ടര്‍, ശ്രീജിത്, സബ് ഇന്‍സപെക്ടര്‍ സുനില്‍കുമാര്‍, സിവിൽ പൊലീസ് ഓഫിസര്‍മാരായ റെജി, ജയകുമാര്‍, തിരുവന്തപുരം റൂറല്‍ ഷാഡോ ടീമിലെ സബ് ഇന്‍സപെക്ടര്‍മാരായ ഷിബു, സജു, സിവിൽ പൊലീസ് ഓഫിസര്‍മാരായ ഉമേഷ് ബാബു, സതികുമാര്‍, അനൂപ്, ഗോപകുമാര്‍ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെകുറിച്ചുള്ള അന്വേഷണം ഷാഡോ പൊലീസ് ഊർജിതമാക്കിയിട്ടുണ്ടന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Read More : ഷിനിയുടെ ഭർത്താവുമായി അടുപ്പം, ഭാര്യ എതിർത്തതോടെ വൈരാഗ്യം; പഴുതടച്ച് ഡോ. ദീപ്തിയുടെ പ്ലാൻ, ഒടുവിൽ കുടുങ്ങി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം